വിദേശ പരമ്പരകള്‍ക്ക് മുന്‍പ് ഇന്ത്യ പരിശീലന മത്സരം കളിക്കാത്തതിനെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വിദേശ പരമ്പരകള്‍ക്ക് മുന്‍പ് ടീം അംഗങ്ങളെ പരസ്പരം തിരിച്ച് ഇന്‍ട്രാ സ്‌ക്വാഡ് മത്സരം മാത്രം കളിക്കുന്ന ഇന്ത്യന്‍ രീതിക്കെതിരെ മുന്‍ നായകന്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രോഹിത്തിന്റെ മറുപടി.
പരിശീലന മത്സരങ്ങള്‍ ലഭിക്കുമ്പോള്‍ ലഭിക്കുന്ന പിച്ചുകളും ശരിക്കും കളിക്കുന്ന മത്സരത്തിന് ലഭിക്കുന്ന പിച്ചുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് പരിശീലന മത്സരങ്ങള്‍ ടീം കളിക്കാത്തതെന്നും രോഹിത് പറയുന്നു. സാഹചര്യം ഇങ്ങനെയായതിനാല്‍ തന്നെ നമ്മുടെ ആവശ്യത്തിന് അനുസരിച്ച്ചുള്ള പിച്ചുകളില്‍ പരിശീലിക്കുന്നതാണ് നല്ലത്. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ പരിശീലനമത്സരത്തിന് ലഭിച്ചത് മുട്ടിന് മുകളില്‍ പന്ത് പൊന്താത്ത പിച്ചുകളായിരുന്നു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ പിച്ചാണ് യഥാര്‍ഥ മത്സരത്തിനുണ്ടാവുക. ഇത്തരം അനുഭവങ്ങള്‍ കാരണമാണ് പരിശീലനമത്സരം വിദേശത്ത് വേണ്ടെന്ന തീരുമാനത്തിലെത്തിയത്. രോഹിത് പറഞ്ഞു.