പൂജ്യത്തിന് പുറത്തായാൽ ‘ഡക്ക്’ എന്നു പറയുന്നു; അറിയാമോ... ആ ഡക്കിന് പിന്നിലെ കഥ ?
വെള്ളി, 8 ഡിസംബര്‍ 2017 (17:10 IST)
ക്രിക്കറ്റിൽ ആര്‍ക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് പൂജ്യത്തിൽ പുറത്താകുകയെന്നത്. പൂജ്യത്തിൽ പുറത്തായാൽ ‘ഡക്ക്’ എന്ന് പറയുന്നതും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അങ്ങിനെയുള്ള ഔട്ടിനെ എന്തുകൊണ്ടാണ് ഡക്ക് എന്നു പറയുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ അറിഞ്ഞോളൂ ആ പേരിനു പിന്നെലെ കഥ.
1866 ലാണ് ആദ്യമായി ഡക്ക് എന്ന് വിളിച്ചത്. ബ്രിട്ടീഷ് കിരീട അവകാശിയായിരുന്ന ഫ്യൂച്ചർ എഡ്വാർഡ് എഴാമൻ ഒരു ക്രിക്കറ്റ് മത്സരത്തിൽ പൂജ്യത്തിന് പുറത്തി. അതിനു ശേഷം ആ വാർത്ത പത്രത്തിൽ വന്നു. ‘താറവ്മുട്ടയുമായി രാജകുമാരൻ റോയൽ പവനിലേക് മടങ്ങി’ എന്നായിരുന്നു ആ വാര്‍ത്ത.
മുട്ടയ്ക്ക് പൂജ്യവുമായുള്ള സാമ്യം കൊണ്ടായിരിക്കാം അവര്‍ അന്ന് ആ പദം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. അന്ന് ഉപയോഗിച്ച താറാവ് മുട്ടയില്‍(Duck Egg) നിന്നാണ് ഡക്ക് എന്ന പദം ഉണ്ടായതെന്നും പറയപ്പെടുന്നു. 1877 ലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഡക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു.
ഡക്കിനെയും പലതായി തിരിച്ചിട്ടുണ്ട്. ആദ്യ ബോളിൽ തന്നെ ഒരു കളിക്കാരൻ പുറത്തായാൽ അത് ഗോൾഡൻ ഡക്ക് എന്നും രണ്ടാം ബോളിലാണ് പുറത്താകുന്നതെങ്കില്‍ സിൽവർ ഡക്കും മുന്നാം ബോളിലായാല്‍ ബ്രൗൺസ് ഡക്ക് എന്നുമാണ് വിളിക്കുക.
തുടർച്ചയായി രണ്ട് മലസരങ്ങളില്‍ ആദ്യ ബോളിൽ തന്നെ പുറത്താകുകയാണെങ്കില്‍ അവരെ കിംഗ് പെയർ ഡക്ക് എന്നും വിളിക്കും. ഒരു ബോളും നേരിടാതെ ഔട്ട് ആയാൽ, അതായത് റൺ ഔട്ട് , വൈഡ് ബോളിൽ സ്റ്റമ്പ് ഔട്ട് എന്നിങ്ങനെയായാല്‍ അവരെ ഡയമണ്ട് ഡക്കായും കണക്കാക്കും .