രണ്ടാം ട്വന്റി20: മഴ വില്ലനായി; വിൻഡീസിന് പരമ്പര

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:36 IST)
ആദ്യ ട്വന്റി20യിൽ നേരിട്ട തോൽവിയുടെ ഭാരം തീർക്കാൻ കച്ചകെട്ടി ഇറങ്ങിയ ഇന്ത്യയ്ക്ക് മഴ തിരിച്ചടിയായി. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 19.4 ഓവറിൽ 143ന് പുറത്തായി. ഇന്ത്യയുടെ ഇന്നിങ്സ് രണ്ട് ഓവറിൽ വിക്കറ്റു പോവാതെ 15 റൺസിൽ നില്‍ക്കവേയാണ് മഴ വില്ലനായത്.
 
ഔട്ട് ഫീല്‍ഡ് പൂര്‍ണ്ണമായും നനഞ്ഞതിനെ തുടര്‍ന്ന് മത്സരം തുടരാന്‍ കഴിയില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ആദ്യ കളി ജയിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ടു മൽസരങ്ങളുടെ പരമ്പര 1–0ന് സ്വന്തമാക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക