വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ ഗെയില്‍ രംഗത്ത്

ചൊവ്വ, 13 ജനുവരി 2015 (10:17 IST)
സീനിയർ താരങ്ങളെ ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മുൻനായകൻ ക്രിസ് ഗെയില്‍ രംഗത്ത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ മുതിര്‍ന്ന താരങ്ങളായ ഡ്വെയ്ൻ ബ്രാവോയെയും കെയ്റോൺ പൊള്ളാഡിനെയും ഒഴിവാക്കിയിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കമാണ് ഗെയിലിനെ ചൊടുപ്പിച്ചത്.

എന്തടിസ്ഥാനത്തിലാണ് ബ്രാവോയെയും പൊള്ളാഡിനെയും ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇരുവരെയും വേട്ടയാടുകയാണോ എന്ന് സംശയമുണ്ടെന്നും ക്രിസ്ഗെയ്ൽ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക