ഞങ്ങളുടെ 100 ശതമാനവും നൽകും, ഇന്ത്യയെ തോൽപ്പിക്കുക ലക്ഷ്യം: ബാബർ അസം

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (18:35 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഞായറാഴ്ച വീണ്ടും ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുകൊണ്ടെത്തുന്ന പാകിസ്ഥാന്‍ നിലവില്‍ മികച്ച ഫോമിലാണുള്ളത്. ബൗളിംഗ് കരുത്തിനൊപ്പം പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ കൂടി റണ്‍സ് കണ്ടെത്തിയത് പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നു. ഞായറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് പാക് നായകന്‍ ബാബര്‍ അസം പറയുന്നത്.
 
നേരത്തെ ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ആവേശം ഇരട്ടിക്കുമെന്ന് ഉറപ്പ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദ്ദമില്ലെന്നും ബംഗ്ലാദേശിനെതിരായ വിജയം ആത്മവിശ്വാസം നല്‍കുന്നുവെന്നും ബാബര്‍ അസം പറയുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു വലിയ മത്സരത്തിന് തയ്യാറാണ്. ഞങ്ങളുടെ 100 ശതമാനവും ഞങ്ങള്‍ നല്‍കും. ഇന്ത്യയെ തകര്‍ക്കും. ബാബര്‍ അസം പറഞ്ഞതായി ഉദ്ധരിച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article