Rohit Sharma: കോലിയില്ലാതെ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല, നിലപാട് വ്യക്തമാക്കി രോഹിത്

അഭിറാം മനോഹർ
തിങ്കള്‍, 18 മാര്‍ച്ച് 2024 (19:03 IST)
രണ്ട് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിരാട് കോലിയെ മാറ്റിനിര്‍ത്താനുള്ള ബിസിസിഐ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചീഫ് സെലക്ടറുടെ നേതൃത്വത്തിലാണ് കോലിയെ ടൂര്‍ണമെന്റില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ കോലി ഇന്ത്യന്‍ ടീമിനൊപ്പം വേണമെന്ന നിലപാടാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
കോലിയുടെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം. ഇക്കാര്യത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിത്തിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. കോലി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്നും കോലി ടീമില്‍ വേണമെന്നും രോഹിത് നിലപാട് വ്യക്തമാക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ താരമായ കീര്‍ത്തി ആസാദാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. രോഹിത് പറഞ്ഞത് പ്രകാരം ലോകകപ്പില്‍ കോലി ഇന്ത്യന്‍ ടീമില്‍ കാണുമെന്നും ആസാദ് കുറിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article