ക്യൂട്ട് ഡാഡി; സെഞ്ചൂറിയനിലെ ടെസ്റ്റ് വിജയത്തിനു ശേഷം മകളെ നോക്കി കൈവീശുന്ന കോലി, ഹൃദ്യം ഈ വീഡിയോ

വെള്ളി, 31 ഡിസം‌ബര്‍ 2021 (15:39 IST)
സെഞ്ചൂറിയനിലെ ടെസ്റ്റ് വിജയത്തിനു ശേഷം മകളെ നോക്കി കൈവീശുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വീഡിയോ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 113 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ശേഷം ഗ്രൗണ്ടില്‍ നിന്ന് കോലി കൈവീശുന്നതാണ് വീഡിയോയില്‍ കാണുന്നത്. കോലിയുടെ പങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും മകള്‍ വാമികയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോലിയെ അനുഗമിക്കുന്നുണ്ട്. 

Daddy kohli waving at her princess #AnushkaSharma #ViratKohli #virushka pic.twitter.com/3scbHcwZJ7

— S (@veenushkie) December 30, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍