നേടുമോ 72 റണ്‍സ് ? എങ്കില്‍ കോലിക്ക് പുതിയ റെക്കോര്‍ഡ്

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (10:21 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് പുതിയൊരു റെക്കോര്‍ഡ്. ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ 72 റണ്‍സ് കൂടി നേടിയാല്‍ മതി. നിലവില്‍ 95 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 3227 റണ്‍സ് നേടിയ കോലി രണ്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ആണ് 112 മത്സരങ്ങളില്‍ നിന്ന് 3299 റണ്‍സുമായി ഒന്നാം സ്ഥാനത്ത്. 72 റണ്‍സ് കൂടി നേടി ഒന്നാമനാകാന്‍ സുവര്‍ണാവസരമാണ് കോലിക്ക് ഈ വെസ്റ്റ് ഇന്‍ഡീസ് പരമ്പര. 119 കളികളില്‍ നിന്ന് 3197 റണ്‍സുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ട്വന്റി 20 റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. ഗപ്റ്റിലിനേക്കാള്‍ 102 റണ്‍സ് കുറവാണ് രോഹിത്തിന്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article