സൈനയ്‌ക്ക് കോഹ്‌ലിയെ പോലെയാകണം; കാരണം എന്തെന്ന് അറിയാമോ ?
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് കായിക ലോകത്തു നിന്നും മറ്റൊരു ആരാധിക കൂടി. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഇന്ത്യയുടെ അഭിമാന താരമായ സൈന നെഹ്‌വാള്‍ ആണ് ഇന്ത്യയുടെ ടെസ്‌റ്റ് നായകന്റെ പുതിയ ആരാധികയായി തീര്‍ന്നിരിക്കുന്നത്.
കോഹ്‌ലിയോട് സൈനയ്‌ക്ക് ആരാധന തോന്നാന്‍ മറ്റുചില താല്‍പ്പര്യങ്ങളുമുണ്ട്. വിരാടിനെ പോലെ ആകുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നാണ് സൈന പറയുന്നു. കൂടുതൽ മൽസരങ്ങൾ വിജയിക്കണമെങ്കില്‍ അദ്ദേഹത്തിനെ പോലെ
ആക്രമണോൽസുകത കൈവരിക്കണം. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് താനെന്നും ഇന്ത്യയുടെ ബാഡ്‌മിന്റന്‍ താരം പറഞ്ഞു.
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയപ്പോൾ സൈനയ്ക്ക് കോഹ്‌ലി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് കോഹ്‌ലിയോടുള്ള ആരാധനയും അദ്ദേഹത്തിന്റെ ശൈലിയെ സ്‌നേഹിക്കുന്നതായും വ്യക്തമാക്കി സൈന രംഗത്തുവന്നത്.