ഡിവില്ലിയേഴ്‌സ് കനിഞ്ഞു, കോഹ്‌ലി ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് - കരുത്ത് കുറയാതെ ഓസീസ്
ചൊവ്വ, 13 ജൂണ്‍ 2017 (18:06 IST)
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി ഐസിസി റാങ്കിങ്ങിൽ ഒന്നാമന്‍.
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്‌മാനെന്ന് അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ എബി ഡിവില്ലിയേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് വിരാട് (22 പോയിന്റ്) ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.
ബൗളിങ്ങിൽ ഓസ്ട്രേലിയൻ താരം ജോഷ് ഹാസൽവുഡ് കരിയറിൽ ആദ്യമായി ഒന്നാം റാങ്ക് കരസ്ഥമാക്കി.
ടീമുകളില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതാണ്. ഓസ്‌ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതും തുടരുമ്പോള്‍ പിന്നാലെ ഇംഗ്ലണ്ടും ന്യൂസീലാൻഡുമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെയാണു പത്തു ടീമുകളുടെ റാങ്കിങ്.