രോഹിത് മാത്രമല്ല കോലിയും സച്ചിന് പണി കൊടുത്തു ! ലോകകപ്പ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ്

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (08:54 IST)
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കൂടി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന ലോക റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് രോഹിത് ശര്‍മ സ്വന്തം പേരിലാക്കി. വിരാട് കോലി ആകട്ടെ ഐസിസി ലോകകപ്പുകളില്‍ (ഏകദിനം, ട്വന്റി 20) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 
 
ലോകകപ്പുകളില്‍ 53 ഇന്നിങ്‌സുകളില്‍ നിന്ന് 60 ശരാശരിയോടെയാണ് കോലി സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്. സച്ചിന്‍ 2278 റണ്‍സാണ് ലോകകപ്പ് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയിരിക്കുന്നത്. 28 ഏകദിന ലോകകപ്പ് ഇന്നിങ്‌സുകളില്‍ നിന്ന് 50.60 ശരാശരിയില്‍ 1164 റണ്‍സും ട്വന്റി 20 ലോകകപ്പില്‍ 25 ഇന്നിങ്‌സുകളില്‍ നിന്ന് 1141 റണ്‍സുമാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. 
 
അതേസമയം ഏകദിന ലോകകപ്പുകളിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മാത്രം എടുത്താല്‍ കോലി മൂന്നാം സ്ഥാനത്താണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article