Shubman Gill: പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ അഹമ്മദബാദിലേക്ക്. ഒക്ടോബര്‍ 14 ശനിയാഴ്ച പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം നടക്കുക അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ ടീമും അഹമ്മദബാദിലേക്ക് എത്തും. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.