Virat Kohli and Naveen Ul Haq: കോലിക്കരികിലേക്ക് ഓടിയെത്തി നവീന്‍, തോളില്‍ കൈയിട്ട് കുശലാന്വേഷണം; ഇതാണ് ക്രിക്കറ്റിന്റെ ബ്യൂട്ടി !

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (20:42 IST)
Virat Kohli and Naveen Ul Haq: ഐപിഎല്ലിനിടെ കൊമ്പുകോര്‍ത്ത വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും ഏറ്റുമുട്ടുമ്പോള്‍ എന്ത് സംഭവിക്കും? ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനായി ആരാധകര്‍ കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിനെ കോലി സിക്‌സര്‍ പറത്തുമെന്ന് ഇന്ത്യന്‍ ആരാധകരും കോലിയുടെ കുറ്റി തെറിപ്പിച്ച് നവീന്‍ പ്രഹരമേല്‍പ്പിക്കുമെന്ന് അഫ്ഗാന്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ചു. എന്നാല്‍ ഒടുവില്‍ സംഭവിച്ചത് ഇതാണ് ! 
 
മത്സരത്തിനിടെ നവീന്‍ കോലിക്ക് അരികിലേക്ക് ഓടിയെത്തുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. നവീന്റെ തോളില്‍ കൈയിട്ട് കോലിയും സംസാരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

Finally Naveen ul haq bow down to Goat Virat Kohli #INDvsAFG pic.twitter.com/AEBFCJ0POX

— (@imGurjar_) October 11, 2023
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമാണ് നവീന്‍ ഉള്‍ ഹഖ്. വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിനിടെയാണ് നവീനും കോലിയും സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടത്. മത്സരശേഷം കോലിയുടെ ഹസ്തദാനം നിഷേധിച്ച് നവീന്‍ പോകുന്ന വീഡിയോ ആ സമയത്ത് വൈറലായിരുന്നു. മാത്രമല്ല കോലിയും നവീനും സോഷ്യല്‍ മീഡിയയിലൂടെ പോരില്‍ ഏര്‍പ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍