King Kohli : ഇത് രാജാവിൻ്റെ തിരിച്ചുവരവ്: ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി വിരാട് കോലി

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:31 IST)
ഐസിസി ടി20 റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. അഫ്ഗാനെതിരെ നേടിയ തകർപ്പൻ സെഞ്ചുറി പ്രകടനത്തോടെ റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്താൻ കോലിക്കായി. കഴിഞ്ഞ കുറെ നാളുകളായി മോശം പ്രകടനം നടത്തുന്ന കോലി റാങ്കിങ്ങിൽ 29ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
 
ഏഷ്യാകപ്പിലെ ടോപ്സ്കോറർ പദവി പാകിസ്ഥാൻ താരമായ മുഹമ്മദ് റിസ്‌വാൻ്റെ പേരിലാണ്.  അഞ്ച് മത്സരങ്ങളിൽ നിന്ന് 276 റൺസാണ് കോലി ഏഷ്യാകപ്പിൽ നേടിയത്. ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയും നില മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനങ്ങൾ കയറി ആറാം സ്ഥാനത്താണ് ഹസരങ്ക. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശ് നായകനായ ഷാക്കിബ് അൽ ഹസനാണ് ഒന്നാമത്.

അനുബന്ധ വാര്‍ത്തകള്‍

Next Article