എന്തുകൊണ്ട് രോഹിത്തിനെ കളിപ്പിക്കുന്നില്ല ?; എന്താണ് താല്‍‌പര്യം ? - തുറന്നടിച്ച് കോഹ്‌ലി

ചൊവ്വ, 27 ഓഗസ്റ്റ് 2019 (13:25 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റ് മത്സരത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയ നടപടി വിവാദമായതിന് പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്.

ടീമിന്റെ താല്‍പര്യത്തിന് മുന്‍‌ഗണന നല്‍കിയാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടാകും. സഹതാരങ്ങളുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ടീമിന്റെ താല്‍പര്യത്തിന് മാത്രമാണ് താനെന്നും മുന്‍‌ഗണന നല്‍കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ടീം കോംബിനേഷന്‍ സന്തുലിതമാക്കാനാണ് യുവതാരം ഹനുമാ വിഹാരിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്. പാര്‍ട്ട് ടൈം സ്‌പിന്നറായ വിഹാരിയുടെ സാന്നിധ്യം ഓവറുകള്‍ വേഗം എറിഞ്ഞു തീര്‍ക്കാന്‍ സഹായകമാണെന്നും വിരാട് വ്യക്തമാക്കി.

ആന്‍റിഗ്വ ടെസ്‌റ്റില്‍ രോഹിത്തിന് പകരക്കാരനായി ടീമിലെത്തിയ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തകര്‍ച്ച നേരിട്ട ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ അജിങ്ക്യാ രഹാനയുമായി മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ യുവതാരത്തിനായി. രണ്ടാം ഇന്നിംഗ്‌സില്‍ 93 റണ്‍സാണ് വിഹാരി അടിച്ചു കൂട്ടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍