കോഹ്‌ലി പെപ്‌സി കുടിക്കാത്തത് എന്തുകൊണ്ട് ?; സഹതാരങ്ങള്‍ക്കും ഒരേ ആവശ്യം!

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (15:40 IST)
പരസ്യവിപണിയില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തള്ളി മുന്നേറുകയാണ് ടെസ്‌റ്റ് നായകന്‍ നായകന്‍ വിരാട് കോഹ്‌ലി. പല തരത്തിലുള്ള പതിനഞ്ച് ബ്രാന്‍ഡുകളുമായാണ് കോഹ്ലിക്ക് ഇപ്പോള്‍ കരാറുള്ളത്. അതിലൊന്നു മാത്രമാണ് പെപ്‌സി.

പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കോഹ്‌ലി പെപ്‌സി കുടിക്കാറില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. സോഫ്റ്റ് ഡ്രിങ്കുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുമെങ്കിലും അത് കുടിക്കാന്‍ ഒരുക്കമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പാനിയങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് ഇന്ത്യന്‍ നായകന്റെ വാദം.

ആഹാരക്രമം ആരോഗ്യകരമല്ലെങ്കില്‍ അത് കായികക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കോഹ്‌ലി പെപ്‌സിയുമായി കരാര്‍ ഒപ്പിട്ട ശേഷവും മുന്‍ നിലപാട് തുടരുകയായിരുന്നു.

ആഹാരക്രമത്തില്‍ കൃത്യനിഷ്‌ട പുലര്‍ത്തുന്ന കോഹ്‌ലിയുടെ ഭക്ഷണരീതികള്‍ സഹതാരങ്ങളിലും മതിപ്പുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന് നല്‍കുന്ന ആഹാരക്രമം തന്നെ തങ്ങള്‍ക്കും വേണമെന്ന് ടീം ഇന്ത്യയിലെ മറ്റു താരങ്ങളും ഇപ്പോള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ബിസിസിഐ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു.

ഓയിലി ഫുഡും പാക്കേജഡ് ഡ്രിങ്കുകളും ആഹാരക്രമത്തില്‍ നിന്നും സമ്പൂര്‍ണമായി കോഹ്‌ലി ഒഴിവാക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ പാക്കേജ് ചെയ്ത ഫ്ര്യൂട്ട് ജ്യൂസ് ആണെങ്കില്‍ പോലും ഷുഗറും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടാകുമെന്ന കാരണം പറഞ്ഞാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ വേണ്ടെന്ന കോഹ്ലിയുടെ വാദം.

എല്ലാവര്‍ക്കും വ്യത്യസ്ഥമായ ആരോഗ്യ ക്ഷമതയാണെന്നും അതിനാല്‍ എല്ലാവരും വര്‍ക്കൗട്ടിലൂടെയും ആഹാരക്രമത്തിലൂടെയും ഫിറ്റ്‌നസ് പരിപാലിക്കണമെന്നുമാണ് കോഹ്‌ലി ആവശ്യപ്പെടുന്നത്. യുവാക്കള്‍ക്കിടെയില്‍ പെപ്‌സിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനിടെയാണ് കോഹ്‌ലി നയം വ്യക്തമാക്കിയത്.
Next Article