ഫിഞ്ചിന്റെ മാരക ഷോട്ട്; ക്യാച്ചെടുക്കാന്‍ തുനിഞ്ഞ കോഹ്‌ലിക്ക് അടിപതറി
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി -20 മത്സരത്തില്‍ ക്യാച്ച് കൈവിട്ട് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് വിരാട് താഴെയിട്ടത്.
ഫിഞ്ചിന്റെ ശക്തിയേറിയ ഷോട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയുടെ കൈകകളില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് പിടികൂടാന്‍ കഴിഞ്ഞില്ല. ശക്തമായ ഷോട്ടായതാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ കൈ ചോരാന്‍ കാരണമായത്.
അധികം വൈകാതെ 23 പന്തില്‍ 27 റണ്‍സെടുത്ത ഫിഞ്ച് കുല്‍ദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്‌തു. ഫീല്‍ഡില്‍ പിഴവുകളൊന്നും വരുത്തുന്ന താരമല്ല കോഹ്‌ലി. സഹതാരങ്ങള്‍ പന്ത് കൈവിട്ടാല്‍ അദ്ദേഹം ചൂടാകുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ കോഹ്‌ലി ക്യാച്ച് നഷ്‌ടപ്പെടുത്തിയത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്.