പരമ്പരയിൽ പൂജ്യത്തിന് പുറത്തായത് രണ്ട് തവണ, ഒപ്പം നാണക്കേടിന്റെ മറ്റൊരു റെക്കോർഡും

വെള്ളി, 5 മാര്‍ച്ച് 2021 (13:07 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശ സമ്മാനിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. എട്ട് പന്തുകൾ നേരിട്ട കോലി അക്കൗണ്ട് തുറക്കാനാവാതെ പൂജ്യത്തിനാണ് പുറത്തായത്. ബെൻ‌ സ്റ്റോക്‌സിന്റെ പന്തിൽ കീപ്പർ ഫോക്‌സിന് ക്യാച്ച് നൽകിയാണ് കോലിയുടെ മടക്കം.
 
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് കോലി. ഇരുവരും 13 മത്സരങ്ങളിലാണ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായത്. എംഎസ് ധോണി (11),കപില്‍ ദേവ് (10) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് താഴെയുള്ള മറ്റ് നായകന്മാര്‍.
 
അതേസമയം പരമ്പരയിൽ ഇത് രണ്ടാം തവണയാണ് കോലി റൺസൊന്നും എടുക്കാതെ പുറത്താവുന്നത്. ഇത് രണ്ടാം തവണയാണ് കോലി ഒരു പരമ്പരയിൽ രണ്ട് തവണ പൂജ്യനാകുന്നത്. ക്യാപ്‌റ്റനെന്ന നിലയിൽ വിജയങ്ങൾ തേടിയെത്തുമ്പോഴും കോലിയിൽ നിന്നും സെഞ്ചുറി പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍