സച്ചിന് ഭീഷണിയായി കോഹ്‌ലി

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (14:53 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍ക്ക് വന്‍ ഭീഷണിയായി വിരാട് കോഹ്‌ലിയുടെ പ്രകടനം തുടരുകയാണ്. കഴിഞ്ഞ ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ടത് രോഹിത് ശര്‍മയുടെ രണ്ടാം ഡബിള്‍ സെഞ്ചുറിയായിരുന്നുവെങ്കില്‍ വലിയ ശ്രദ്ധ ലഭിക്കാതെ പോയ ഒരു പിടി റെക്കോഡുകള്‍ രചിക്കാന്‍ കോ‌ഹ്‌ലിക്കായി.

മഹേന്ദ്ര സിംഗ് ധോണി മാറി നിന്ന പരമ്പരയില്‍ വൈറ്റ് വാഷ് ജയത്തോടെ ഐസിസി റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കാന്‍ കോ‌ഹ്‌ലിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിലൂടെ ബാറ്റ്‌സ്‌മാന്മാരുടെ ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാമത് എത്താനും കോഹ്‌ലിക്കായി. തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ ആയിരത്തിലധികം റണ്‍സടിക്കുക എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഈ യുവതാരത്തെ ഈ തവണെയും തേടിയെത്തിരിക്കുന്നത്.

കരിയറിലെ ഏറ്റവും മോശം സമയമയിരിന്നിട്ടും കൂടിയാണ് കോ‌ഹ്‌ലി ഈ നേട്ടം പിടിച്ചെടുത്തത്. 21 കളികളില്‍ നിന്നായി 1054 റണ്‍സാണ് 2014ലെ സമ്പാദ്യം. കൂടാതെ ഏകദിനത്തില്‍ 21സെഞ്ചുറികളും അദ്ദേഹം അടിച്ചു കൂട്ടി. ഇതില്‍ 13 എണ്ണം സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയെ ജയിപ്പിച്ചവയാണെന്നതാണ് അദ്ദേഹത്തെ മറ്റ് താരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാമത്തെ പരമ്പര വിജയമാണ് കോഹ്‌ലിയുടെ നേതൃത്വത്തില്‍ നേടിയത്. സച്ചിന്റെ നൂറ് സെഞ്ചുറികള്‍ അപ്രാപ്യമാണെങ്കിലും കോഹ്‌ലിയുടെ മികച്ച ഫോം ഒരു പരിധിവരെ ഭീഷണി തന്നെയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.