ഇതൊരു സൂചനയാണ്, രോഹിത്തും കോലിയും ഇനി ട്വന്റി 20 കളിക്കില്ല; യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ

Webdunia
വ്യാഴം, 6 ജൂലൈ 2023 (08:01 IST)
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്ക് വേണ്ടി ട്വന്റി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. കരിയര്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇരുവരും ഇനി ഇന്ത്യക്ക് വേണ്ടി ഒരു ട്വന്റി 20 പരമ്പരയില്‍ പോലും കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോലിയും രോഹിത്തും പുറത്ത് തന്നെ. 2024 ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ രോഹിത്തിനേയും കോലിയേയും ഇനി ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇരുവരും അടുത്ത ട്വന്റി 20 ലോകകപ്പ് കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു. തിലക് വര്‍മ, യഷ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങള്‍ ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിരമായി തുടരാനുള്ള സാധ്യതകളാണ് തെളിയുന്നത്. ട്വന്റി 20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും ഇനി നയിക്കുക. സൂര്യകുമാര്‍ യാദവ് ഉപനായക സ്ഥാനം വഹിക്കും. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article