വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും. ഏകദിനത്തില്‍ 13,000 റണ്‍സുകള്‍ എന്ന നേട്ടമാണ് കോലി ലക്ഷ്യം വെയ്ക്കുന്നത്. ഇത് സ്വന്തമാക്കാന്‍ 102 റണ്‍സുകള്‍ മാത്രമാണ് കോലിയ്ക്ക് ആവശ്യമായുള്ളത്. 274 ഏകദിനങ്ങളില്‍ നിന്ന് 46 സെഞ്ചുറിയും 65 അര്‍ധസെഞ്ചുറിയും സഹിതം 12,898 റണ്‍സാണ് കോലിയ്ക്കുള്ളത്.
അതേസമയം ഏകദിനത്തില്‍ 10,000 റണ്‍സെന്ന നാഴികകല്ലിലേയ്‌ക്കെത്താന്‍ 175 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ആവശ്യമായുള്ളത്. ഇത് സ്വന്തമാക്കാനായാല്‍ ഏകദിനക്രിക്കറ്റില്‍ 10,000 റണ്‍സ് സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ രോഹിത്തിനാകും. 243 ഏകദിനങ്ങളില്‍ നിന്ന് 30 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും അടക്കം 9825 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.