ഇന്ത്യൻ ക്രിക്കറ്റിന് ഏറെ നേട്ടങ്ങൾ നേടിത്തന്ന നായകനാണ് എം എസ് ധോനി. രോഹിത് ശർമ,വിരാട് കോലി തുടങ്ങി ലോകക്രിക്കറ്റിനെ തന്നെ ഭരിച്ച നിരവധി ക്രിക്കറ്റ് താരങ്ങൾ വളർന്നുവന്നത് ധോനിയുടെ നായകത്വത്തിന് കീഴിലാണ്. ഇപ്പോഴിതാ ഏഷ്യാകപ്പ് മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ധോനിയോടുള്ള തൻ്റെ ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ കൂടിയായ ഇതിഹാസതാരം വിരാട് കോലി.
ധോനിക്കൊപ്പം ക്രീസിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കോലിയുടെ വാക്കുകൾ. ഈ മനുഷ്യൻ്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആവുന്നതായിരുന്നു കരിയറിലെ ഏറ്റവും സന്തോഷവും ആവേശവും നിറഞ്ഞ സമയം. നമ്മുടെ കൂട്ടുക്കെട്ടുകൾ എന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും 7+18 എന്നാണ് കോലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.