അടുത്ത മാസം നടക്കുന്ന ട്വന്റി- 20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ട്വന്റി-20 ടീം നായകന് ആരണ് ഫിഞ്ച് കളിച്ചേക്കില്ല. ഇന്ത്യ- ഓസീസ് മത്സരത്തിനിടെയുണ്ടായ പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. ഫിഞ്ചിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ശസ്ത്രക്രിയ നടത്തേണ്ടിവന്നാല്‍ രണ്ട് മാസമെങ്കിലും ഫിഞ്ചിന് വിശ്രമം ആവശ്യമാകുമെന്നാണ് ഓസ്ട്രേലിയന്‍ മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി- 20 മത്സരത്തിനിടെയാണ് ഫിഞ്ചിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതിനാല്‍ മൂന്നാം ട്വന്റി-20 മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഫിഞ്ചിന് പകരം ഷെയ്ന് വാട്സണാണ് ഓസീസിനെ നയിച്ചത്.