ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരമായ ട്രാവിസ് ഹെഡുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കലിപ്പിച്ചതിനെ ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം. മത്സരത്തില്‍ 141 പന്തില്‍ 140 റണ്‍സുമായി ഇന്ത്യയ്ക്ക് എട്ടിന്റെ പണി നല്‍കിയതിന് ശേഷമായിരുന്നു ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയത്. മികച്ച പന്തില്‍ ഹെഡിനെ പുറത്താക്കിയതിന് പിന്നാലെ താരവുമായി കലിപ്പിട്ട സിറാജ് പെട്ടെന്ന് പുറത്ത് പോകു എന്ന് പറഞ്ഞ് കലിപ്പിച്ചാണ് ഹെഡിനെ മടക്കിയത്.