ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഈ താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും !

ബുധന്‍, 15 മാര്‍ച്ച് 2023 (11:57 IST)
ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍. ഈ വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിരാട് കോലി അടക്കമുള്ള പ്രമുഖ താരങ്ങളാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുക. ഈ താരങ്ങളുടെ ടെസ്റ്റ് കരിയറിനെ കുറിച്ച് ബിസിസിഐയും തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. 
 
വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവരുടെ ടെസ്റ്റ് കരിയറിനാണ് ഉടന്‍ ഫുള്‍സ്റ്റോപ്പ് വീഴുക. യുവതാരങ്ങളെ അണിനിരത്തി പുതിയൊരു ടെസ്റ്റ് സ്‌ക്വാഡിന് രൂപം നല്‍കാനാണ് ബിസിസിഐ ആലോചിക്കുന്നത്. റിഷഭ് പന്തിനെയാണ് ടെസ്റ്റ് നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍