ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും

ബുധന്‍, 15 മാര്‍ച്ച് 2023 (10:39 IST)
വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പരമ്പരയ്ക്കിടയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തന്നെ തുടരും. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുക. രണ്ടാം ടെസ്റ്റിന് പിന്നാലെയാണ് പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്. മൂന്നും നാലും ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ നയിച്ചത് സ്റ്റീവ് സ്മിത്താണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍