ഇവര്‍ മൂന്ന് പേര്‍ ഭാവിയിലേക്കുള്ള താരങ്ങള്‍, ഇന്ത്യയുടെ ഫാബ് 3 തീരുമാനമായി; രോഹിത്-കോലി യുഗം അവസാനിക്കുന്നു

Webdunia
വ്യാഴം, 13 ജൂലൈ 2023 (12:49 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി-രോഹിത് ശര്‍മ യുഗം അവസാനിക്കുന്നു. ഇന്ത്യയില്‍ തലമുറ മാറ്റത്തിന് സമയമായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് പിന്നാലെ മുതിര്‍ന്ന താരങ്ങളെല്ലാം ടീമില്‍ നിന്ന് പുറത്താകും. മൂന്ന് ഫോര്‍മാറ്റിലും അടിമുടി മാറ്റം നടത്താനാണ് ബിസിസിഐ തീരുമാനം. ഇതിന്റെ ഭാഗമായാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെ കാണുന്നത്. 
 
ഋതുരാജ് ഗെയ്ക്വാദ്, യഷ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് ഇന്ത്യയുടെ ഭാവി ഓപ്പണര്‍മാരായി ബിസിസിഐയും സെലക്ടര്‍മാരും കാണുന്നത്. രോഹിത് ശര്‍മ പടിയിറങ്ങി കഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് ഋതുരാജ് ഗെയ്ക്വാദ് എത്തും. വണ്‍ഡൗണ്‍ ബാറ്ററായി ശുഭ്മാന്‍ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിക്കും. വിരാട് കോലിയുടെ പൊസിഷനില്‍ ശുഭ്മാന്‍ ഗില്‍ കളിക്കണമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഋതുരാജ് ഗെയ്ക്വാദ് - യഷ്വസി ജയ്‌സ്വാള്‍ - ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും വരുംകാല ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫാബ് ത്രീ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article