അതേസമയം ലോക ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുകയെന്ന നേട്ടം കൈവരിക്കുന്ന അഞ്ചാം ബൗളറാണ് അശ്വിന്‍. ഇംഗ്ലണ്ട് ബൗളര്‍ ആയിരുന്ന ഇയാന്‍ ബോതം ലാന്‍സ് കെയ്ന്‍സിനേയും മകന്‍ ക്രിസ് കെയ്ന്‍സിനേയും പുറത്താക്കിയാണ് ഈ നേട്ടം ലോക ക്രിക്കറ്റില്‍ ആദ്യം കൈവരിച്ചത്. പാക്കിസ്ഥാന്‍ മുന്‍ ബൗളര്‍ വസീം അക്രവും ലാന്‍സിനേയും ക്രിസിനേയും പുറത്താക്കിയിട്ടുണ്ട്. ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ സിമണ്‍ ഹാര്‍മര്‍ എന്നിവര്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനേയും മകന്‍ ടാഗ് നരെയ്ന്‍ ചന്ദര്‍പോളിനേയും പുറത്താക്കിയിട്ടുണ്ട്.The moment Ravi Ashwin created history!
— Mufaddal Vohra (@mufaddal_vohra) July 12, 2023
The first Indian to pick the wicket of father (Shivnarine) and son (Tagenarine) in Tests. pic.twitter.com/nvqXhLz0ze