ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയ്‌ക്ക് മുമ്പായി പൂര്‍ണ്ണമായി ഫിറ്റാകുമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. പരമ്പരയ്‌ക്ക് മുമ്പായി ഫിറ്റ്‌നസ് കൈവരിക്കും. തന്റെ മികച്ച പ്രകടനങ്ങള്‍ വരുന്നതേയുള്ള. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ പങ്കെടുക്കും. ടീം പരിശീലനത്തില്‍ മികച്ച പ്രകടനം നടത്തി ഫിറ്റ്‌നസ് വ്യക്തമാക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ തന്റെ മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്നും മുരളി വിജയ് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരാ ടെസ്‌റ്റിനിടെയാണ് മുരളി വിജയ്ക്ക് പരുക്കേറ്റത്. പേശിവലിവിനെ തുടർന്ന് അദ്ദേഹത്തിന് ലങ്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ ഒരു കളിയേ കളിക്കാനായുള്ളൂ. തുടര്‍ന്ന് ചികിത്സയ്‌ക്കായി അദ്ദേഹം ലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കളിക്കാൻ താൻ ഫിറ്റാണെന്ന് വിജയ് സെലക്ടർമാരെ അറിയിച്ചിരുന്നു.