ഗ്രൂപ്പിൽ ഇന്ത്യയെ പോലെ കരുത്തരായ ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ പാകിസ്ഥാൻ്റെ സെമി സാധ്യത വീണ്ടും കുറയുമായിരുന്നു. ഇന്ത്യയോട് തോറ്റ പാകിസ്ഥാന് ഗ്രൂപ്പിൽ മുന്നേറണമെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കുകയും ദക്ഷിണാഫ്രിക്ക ചില മത്സരങ്ങളിൽ വിജയിക്കാതിരിക്കുകയും ചെയ്യണമായിരുന്നു. സിംബാബ്‌വെയ്ക്കെതിരെ പോയൻ്റ് പങ്കുവെച്ചതോടെ ഇക്കാര്യമാണ് സാധ്യമായിരിക്കുന്നത്.