Sanju Samson: ഹൃദയം നുറുങ്ങി സഞ്ജു; ഈ കാഴ്ച കാണാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍ !

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:28 IST)
Sanju Samson: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ചര്‍ച്ചയായി മലയാളി താരം സഞ്ജു സാംസണിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടില്ല. അതേസമയം, ട്വന്റി 20 യില്‍ സഞ്ജുവിനേക്കാള്‍ കുറവ് പ്രകടനം നടത്തിയ താരങ്ങള്‍ വരെ സ്‌ക്വാഡില്‍ ഇടംനേടി. ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സഞ്ജു പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. 
 
ഫോണില്‍ നോക്കി നില്‍ക്കുന്ന ഒരു ചിത്രമാണ് ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ സഞ്ജു പോസ്റ്റ് ചെയ്തത്. ക്യാപ്ഷന്‍ ഒന്നും ചിത്രത്തിനു നല്‍കിയിട്ടില്ല. ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാത്തതില്‍ സഞ്ജുവിന് വലിയ വേദനയുണ്ടെന്നാണ് ആരാധകര്‍ ഈ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിന്റെ ഈ നില്‍പ്പ് കാണാന്‍ പറ്റുന്നില്ലെന്നും അത്രത്തോളം ഹൃദയഭേദകമാണെന്നും നിരവധി ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 
അതേസമയം, 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചഹര്‍ എന്നിവരാണ് സ്റ്റാന്‍ബൈ താരങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article