ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ആദ്യ കളിയില്‍ തന്നെ പാക്കിസ്ഥാനെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളികള്‍ കൂടിയാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് കളികള്‍ ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമിയില്‍ കയറാന്‍ സാധിക്കും. ശേഷിക്കുന്ന നാല് കളിയും ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യക്ക് സെമിയില്‍ എത്താം.
ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍
ഒക്ടോബര്‍ 27 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്സ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 12.30 ന് മത്സരം ആരംഭിക്കും.
ഒക്ടോബര്‍ 30 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. വേദിയാകുക പെര്‍ത്ത് സ്റ്റേഡിയം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും.
നവംബര്‍ രണ്ടിന് അഡ്ലെയ്ഡ് ഓവലില്‍ വെച്ച് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക.
നവംബര്‍ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്ത്യ-സിംബാബെ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുക.
നിലവില്‍ ഇന്ത്യയുടെ സ്ഥാനം
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. രണ്ട് പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റുള്ള ബംഗ്ലാദേശാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയേക്കാള്‍ നെറ്റ് റണ്‍റേറ്റ് കൂടുതലാണ് ബംഗ്ലാദേശിന്.