ടി 20 ലോകകപ്പില്‍ ഇവന്‍ ഇന്ത്യയുടെ വജ്രായുധം; എതിരാളികള്‍ കുറച്ച് കഷ്ടപ്പെടും

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (08:30 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാകുക സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം വരുണ്‍ ചക്രവര്‍ത്തി നടത്തിയത്. യുഎഇയിലെ സാഹചര്യം കൃത്യമായി ഉപയോഗപ്പെടുത്താന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സാധിക്കുന്നുണ്ട്. ഇതേ മൈതാനങ്ങളില്‍ തന്നെയാണ് അടുത്ത മാസം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കുന്നത്. 
 
സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് യുഎഇയിലേത്. അതുകൊണ്ട് തന്നെയാണ് വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യയുടെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 
 
അത്ഭുതകരമായ രീതിയില്‍ സ്പിന്‍ ചെയ്യിക്കാനുള്ള കഴിവ് വരുണ്‍ ചക്രവര്‍ത്തിക്കുണ്ടെന്നാണ് ടീം സെലക്ഷന് ശേഷം ബിസിസിഐ പറഞ്ഞത്. സെലക്ഷന്‍ കമ്മിറ്റിയുടെയും ബിസിസിഐയുടെയും പ്രതീക്ഷകള്‍ കാക്കാന്‍ വരുണിന് സാധിക്കും. 
 
വളരെ വേഗതയുള്ള സ്പിന്നറാണ് വരുണ്‍. ബാറ്റ്‌സ്മാന്‍മാരെ കണ്‍ഫ്യൂഷനിലാക്കാനും വരുണിന് സാധിക്കുന്നുണ്ട്. വിക്കറ്റിനെ ലക്ഷ്യം വയ്ക്കുന്ന സ്‌ട്രൈറ്റ് ബോളുകളാണ് വരുണിന്റെ പ്രത്യേകത. സ്റ്റംപ്‌സിനെ ആക്രമിക്കുന്ന തരത്തില്‍ പന്തെറിയുന്നത് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്നു. ക്രീസില്‍ നിന്ന് പുറത്തിറങ്ങിയോ സ്വീപ്പ് ചെയ്‌തോ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തുകള്‍ ആക്രമിക്കുക ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദുഷ്‌കരമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article