ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോംഔട്ട് തുടര്‍ന്നാല്‍ കോലി തെറിക്കും, അവസരം കാത്ത് ഇവര്‍

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (12:07 IST)
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണിയാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ലക്ഷ്യമിടുന്നത്. മോശം ഫോമില്‍ തുടരുന്ന വിരാട് കോലി അടക്കമുള്ള താരങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഫോംഔട്ട് തുടര്‍ന്നാല്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ കോലി ഉണ്ടാകില്ല. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുടെ നില പരുങ്ങലിലാണ്. പകരം അവസരം കാത്ത് ഒട്ടേറെ പുതുമുഖങ്ങള്‍ പുറത്ത് നില്‍പ്പുണ്ട്. 
 
ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് എ ക്ലാസ് പട്ടികയില്‍ ഉള്ളത്. ഇവരെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാന്‍ ആലോചന നടക്കുന്നുണ്ട്. അടിമുടി തലമുറ മാറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article