രവി ബിഷ്‌ണോയിയെ രോഹിത്തിന് പിടിച്ചു; ഇനി ട്വന്റി 20 ലോകകപ്പിലും കാണാം !

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (11:24 IST)
സ്പിന്നര്‍ രവി ബിഷ്‌ണോയിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശോഭനമായ ഭാവിയാണ് താന്‍ ബിഷ്‌ണോയിയില്‍ കാണുന്നതെന്ന് രോഹിത് പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ബിഷ്‌ണോയി ഉറപ്പായും ഉണ്ടാകുമെന്ന പരോക്ഷ സൂചനയാണ് രോഹിത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബിഷ്‌ണോയി ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിലെ പ്രകടനം ഏറെ സന്തോഷിപ്പിക്കുന്നതാണ്. ഏത് സാഹചര്യത്തിലും പന്തെറിയാനുള്ള കഴിവ് ബിഷ്‌ണോയിയെ വ്യത്യസ്തനാക്കുന്നു. വളരെ വേരിയേഷനുകളുള്ള ബൗളറാണ് അദ്ദേഹം. മുന്‍പോട്ടുള്ള യാത്രയില്‍ ബിഷ്‌ണോയിക്ക് കൂടുതല്‍ സാധ്യതകള്‍ കാണുന്നതായും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 ക്ക് ശേഷം രോഹിത് ശര്‍മ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article