ഏകദിനത്തില്‍ സൂര്യകുമാറിനേക്കാള്‍ ഇംപാക്ട് ശ്രേയസ് അയ്യര്‍ തന്നെ; ഒടുവില്‍ ആ തീരുമാനമെടുത്ത് ഇന്ത്യ

ചൊവ്വ, 10 ജനുവരി 2023 (13:53 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനു ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു മധ്യനിരയില്‍ ഏകദിനത്തില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ശ്രേയസ് അയ്യരോ അതോ ട്വന്റി 20 യിലെ തീപ്പൊരി ബാറ്ററായ സൂര്യകുമാര്‍ യാദവോ? ഒടുവില്‍ സെലക്ടര്‍മാര്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു. ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യകുമാറിനേക്കാള്‍ മുന്‍തൂക്കം ശ്രേയസ് അയ്യരിന് തന്നെയാണെന്ന് സെലക്ടര്‍മാരും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കുന്നു. 
 
ശ്രീലങ്കയ്‌ക്കെതിരെ സൂര്യകുമാര്‍ ബഞ്ചിലാണ്. പകരം ശ്രേയസ് അയ്യരാണ് മധ്യനിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. സ്പിന്നിനെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യര്‍ ഉറപ്പായും വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന ഉറപ്പ് രാഹുല്‍ ദ്രാവിഡിനുണ്ട്. അതുകൊണ്ടാണ് വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തുകയെന്ന നിര്‍ണായക തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയത്. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍