' ഞങ്ങള്‍ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. സന്ദേശങ്ങള്‍ അയക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കോലി വളരെ നല്ലൊരു വ്യക്തിയാണ്, ഒപ്പം കളിക്കാരനും. അവനെതിരെ വീണ്ടും കളിക്കാന്‍ പോകുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. ചിന്തകളിലും പ്രവൃത്തികളിലും കോലി ഒരു ഓസ്‌ട്രേലിയക്കാരനാണ്,'
' പ്രതിസന്ധികളെ നേരിടുന്നതും എതിരാളികള്‍ക്കു മേല്‍ വിജയം നേടാനുള്ള അവന്റെ ശ്രമങ്ങളും ഇന്ത്യയില്‍ നിന്നുള്ള ഓസ്‌ട്രേലിയ താരമാണ് അവനെന്ന് പറയാന്‍ പ്രേരിപ്പിക്കുന്നു. ഞാന്‍ അവനെ പരാജയപ്പെടുത്തുന്നതിലോ മറ്റ് എന്തെങ്കിലും മത്സരത്തിലോ യാഥാര്‍ഥ്യമില്ല. ഓസ്‌ട്രേലിയയുടെ വിജയത്തിനായി എനിക്ക് എന്ത് നല്‍കാന്‍ സാധിക്കുമെന്നത് മാത്രമാണ് കാര്യം,' സ്മിത്ത് പറഞ്ഞു.