പോയി വീട്ടിലിരിക്ക്, ധോണിയുടെ ചിത്രം പങ്കുവച്ച് ഐപിഎൽ അധികൃതരുടെ ട്വീറ്റ്

Webdunia
ബുധന്‍, 25 മാര്‍ച്ച് 2020 (15:51 IST)
കോവിഡ് 19 ബാധ ലോകത്തെ മുഴുവൻ നിശ്ചലാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് ചരിത്രത്തിൽ ആദ്യമായി ഒളുമ്പിക്സ് തന്നെ ഒഴുവാക്കി. എല്ലാ കായിക മേളകളും പ്രധാന ലീഗ് മത്സരങ്ങളും നീട്ടിവക്കുകയോ റദ്ദാക്കുകയോ ചെയ്തു. ലോകമമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആഘോഷ വേദിയായ ഐപിഎല്ലും നീട്ടിവച്ചിരികുകയാണ്. ഇപ്പോഴിതാ ഐപിഎൽ അധികൃതർ പങ്കുവച്ച ട്വിറ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. 
 
കോവിഡ് 19 ചെറുക്കുന്നതിനായി കായിക പ്രേമികളോട് വീട്ടിലിരിക്കാൻ പറയുന്നതാണ് ട്വീറ്റ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രമാകട്ടെ ഐപിഎല്ലിൽ ധോണി ഫീൽഡ് നിയന്ത്രിക്കുന്നതും. ഇതാണ് ട്വീറ്റ് തരംഗമാവാൻ കാരണം. രാജ്യത്ത് കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഐപിഎൽ സീസൺ തന്നെ പ്രതിസന്ധിയിലായി. രാജ്യത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ കായിക മേളയായ ഒളുംബിക്സ് വരെ ഒഴിവാക്കി. 
 
ഇനിയും ഐപിഎല്ലുമായി മുന്നോട്ടുപോകൻ ബിസിസിഐക്ക് സാധിക്കില്ല. ഐപിഎല്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വഴ്ച നിശ്ചയിച്ചിരുന്ന യോഗം ബിസിസിഐ മാറ്റിവച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന പശ്ചത്തലത്തിൽ ഐപിഎല്ലിനെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല എന്നാണ് ചില ഫ്രഞ്ചൈസികളുടെ നിലപാട്. ഈ ഐപിഎൽ സീസൺ റദ്ദാക്കിയേക്കും എന്നാാണ് സൂചനകൾ.  

അനുബന്ധ വാര്‍ത്തകള്‍

Next Article