ശ്രീലങ്ക ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു
ഇംഗ്ലണ്ടിനെരിരെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. 87 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ശ്രീലങ്ക തോല്പിച്ചത്. അഞ്ചാം മത്സരത്തിലെ ജയത്തോടെ ശ്രീലങ്ക നേരത്തെ പരമ്പര നേടിയിരുന്നു.
101 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനാണ് മത്സരത്തില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ ലങ്കയെ സഹായിച്ചത്. ദിനേശ് ചാന്ദിമാല്‍ (55) തിസര പെരേര (54) എന്നിവരും ദിത്ഷന് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 80 റണ്‍സ് നേടിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ശീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മൂന്ന് വിക്കറ്റ് നേടി