ഗോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ശനി, 15 ഓഗസ്റ്റ് 2015 (15:07 IST)
ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവസാന ദിനം ഒമ്പത് വിക്കറ്റ് ഉണ്ടായിരുന്ന ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 153 റണ്‍സ് ആയിരുന്നു. എന്നാല്‍, 112 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
 
21 ഓവര്‍ ബൗള്‍ ചെയ്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രംഗനെ ഹെറാത്താണ് ഇന്ത്യയുടെ പരാജയത്തിലേക്കുള്ള വാതില്‍ തുറന്നത്. തരിന്ദു കൗശല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ പത്തിനു മുകളില്‍ റണ്‍സെടുക്കാതെ പുറത്തായി.
 
97 പന്തില്‍ 36 റണ്‍സെടുത്ത അജിന്‍ക്യ രഹാനെ, 28 റണ്‍സ് എടുത്ത ശിഖര്‍ ധവാന്‍ എന്നിവര്‍ തോല്‍വിയുടെ ആഘാതം കുറച്ചു. 
 
കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരെ ഹെറാത്ത് പുറത്താക്കിയപ്പോള്‍ ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, എമിത് മിശ്ര എന്നിവരെ ക്രീസില്‍ നിന്ന് പറഞ്ഞയച്ചത് കൌശല്‍ ആയിരുന്നു.
 
ലങ്കയുടെ ദിനേശ് ചാണ്ഡിമാലാണ് മാന്‍ ഓഫ് ദ മാച്ച്.

വെബ്ദുനിയ വായിക്കുക