വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് ജയം; ഏകദിന പരമ്പര നേടി

വെള്ളി, 6 നവം‌ബര്‍ 2015 (09:31 IST)
മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തെ രണ്ടു കളികളും ജയിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലങ്ക വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്.
 
മഴ കാരണം കളില്‍ 38 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 37.4 ഓവറില്‍ 214 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 36.3 ഓവറില്‍ ലക്‌ഷ്യം കണ്ടു. ലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്.
 
രണ്ടു ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക നേരത്തെ 2 - 0ന് സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക