കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകൻ ആ താരമെന്ന് ശ്രീശാന്ത്
ശനി, 2 മെയ് 2020 (15:43 IST)
വിരാട് കോലി രോഹിത് ശർമ്മ യുഗത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി മലയാളിതാരം ശ്രീശാന്ത്. കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കുന്നത് കെ എൽ രാഹുൽ ആയിരിക്കുമെന്നാണ് ശ്രീശാന്ത് പറയുന്നത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേ പോലെ തിളങ്ങുകയും ഉത്തരവാദിത്തത്തോടെ ഏത് പൊസിഷനിലും കളിക്കുന്ന താരമാണ് രാഹുൽ. വ്യക്തിഗത നേട്ടത്തേക്കാൾ ഉറിയായി ടീമിനെ പറ്റി ചിന്തിക്കുന്ന താരമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.