സച്ചിന്റെ സെല്‍ഫിയില്‍ പതിഞ്ഞത് ധോണി കുറിച്ച ചരിത്ര നിമിഷം
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടീം ഇന്ത്യ ചരിത്രമെഴുതിയപ്പോള്‍ സാക്ഷിയാകാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളെ ഡ്രസിംഗ് റൂമിലെത്തി കണ്ട സച്ചിന്‍ ഐസിസിയുടെ ഹോസ്പിറ്റാലിറ്റി സോണിൽ ഇരുന്നാണ് കളി കണ്ടത്.
വലിയ സ്ക്രീനിൽ ക്രിക്കറ്റ് ദൈവത്തെ കാണിച്ചപ്പോള്‍ 'സച്ചിൻ...സച്ചിൻ' എന്ന് ആരാധകർ ഒരേ സ്വരത്തിൽ വിളിച്ചു. അടുത്ത തവണ സച്ചിനെ സ്ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹം ആരാധകർക്ക് നേരെ കൈവീശി. ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിൽ സച്ചിൻ സെൽഫിയും പകർത്തി.
2013 നവംബറിലാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും സച്ചിൻ വിരമിച്ചത്. 1987ൽ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ബോൾ ബോയ് ആയിരുന്ന സച്ചിൻ പിന്നീട് നടന്ന ആറ് ലോകകപ്പുകളിലും അവിഭാജ്യ ഘടകമായിരുന്നു.