നാലാം അങ്കത്തില്‍ അലിക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; പരമ്പര ഇംഗ്ലണ്ടിന്

ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:31 IST)
നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-1ന് നേടി.

അവസാന ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൊയീൻ അലിയുടെ മാരക സ്‌പിന്നിന് മുന്നില്‍ തകരുകയായിരുന്നു. മികച്ച് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു പോലും ആര്‍ക്കും സാധിച്ചില്ല.

ക്യാപ്റ്റൻ ഹാഫ് ഡുപ്ലസിസ് (61) ഹാഷിം അംല (83) എന്നിവര്‍ മാത്രമാണ് ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതാണ് ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.

വെബ്ദുനിയ വായിക്കുക