ഐപിഎല്ലിനിടെ കോലിയുടെ കണ്ണുരുട്ടൽ, വിഷയത്തിൽ പ്രതികരണവുമായി സൂര്യകുമാർ യാദവ്

Webdunia
ശനി, 21 നവം‌ബര്‍ 2020 (11:57 IST)
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി മുംബൈയുടെ സൂര്യകുമാർ യാദവിനെ കണ്ണുരുട്ടി കാണിച്ചത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ നായകനായ കോലിക്കെതിരെ അതേ രീതിയിൽ ഒട്ടും പതറാതെ ബാറ്റ് കൊണ്ടായിരുന്നു സൂര്യകുമാറിന്റെ മറുപടി. ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.
 
മത്സരശേഷം ആ ക്ലിപ്പിൻഗിന് ലഭിച്ച വാർത്താപ്രാധാന്യം കണ്ട് ഞെട്ടിയെന്നാണ് സൂര്യ പറയുന്നത്. ഇന്ത്യൻ ടീമിൽ ഏറ്റവും ആക്രമണോത്സുകതയുള്ള താരമാണ് കോലി. ഐപിഎല്ലിലും മറിച്ചല്ല. മത്സരാവേശത്തിനിടെ ഇത്തരം കാര്യങ്ങൾ സംഭവിക്കുക സാധാരണമാണെന്നും തനിക്കും കോലിക്കും ഇടയിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്നും താരം പറഞ്ഞു.
 
ഐപിഎല്ലിൽ ബാംഗ്ലൂരിന് ഏറെ നിർണായകമായ മത്സരത്തിൽ 43 പന്തില്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാറാണ് മുംബൈയെ ജയിപ്പിച്ചത്. മത്സരത്തിനിടെ ഞാനിവിടെ ഉണ്ടെന്ന രീതിയിൽ സൂര്യ നടത്തിയ റിയാക്ഷനും വലിയ ശ്രദ്ധ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article