ഗില്‍ ഇന്ത്യന്‍ ടീമില്‍ ഉടനെ ജോയിന്‍ ചെയ്യും, പാക് മത്സരത്തില്‍ താരത്തിന്റെ സാന്നിധ്യം സംശയത്തില്‍

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:07 IST)
ഒക്ടോബര്‍ 14ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ച ഗില്‍ ആരോഗ്യം വീണ്ടെടുത്തുവരികയാണ്. അതിനാല്‍ തന്നെ ഗില്‍ അഹമ്മദാബാദില്‍ ടീമിനൊപ്പം ചേര്‍ന്നാലും പാകിസ്ഥാനെതിരെ കളിക്കുമെന്ന് ഉറപ്പില്ല.
 
നേരത്തെ അഫ്ഗാനെതിരെ കളിക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഗില്‍ ഡല്‍ഹിയിലേക്ക് വന്നിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യമത്സരവും പനിയെ തുടര്‍ന്ന് ഗില്ലിന് നഷ്ടമായിരുന്നു. ചെന്നൈയില്‍ നടന്ന ഈ മത്സരത്തിന് പിന്നാലെ ഗില്‍ ചെന്നൈയില്‍ ചികിത്സ തേടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതൊടെ ഗില്‍ അഹമ്മദാബാദിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. 2023ല്‍ 72.35 ബാറ്റിംഗ് ശരാശരിയില്‍ 1230 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന്റെ അനാരോഗ്യം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍