ടെസ്റ്റ് ഉപനായക സ്ഥാനത്ത് നിന്ന് ബുമ്രയെ പുറത്താക്കും, പകരം ഗിൽ ഉപനായകൻ? എന്താണ് ഗംഭീർ ഉദ്ദേശിക്കുന്നത്!

അഭിറാം മനോഹർ
ശനി, 27 ജൂലൈ 2024 (11:10 IST)
ഏകദിന, ടി20 ഫോര്‍മാറ്റുകള്‍ക്ക് പുറമെ ടെസ്റ്റിലും ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ ഉപനായകനാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 3 വര്‍ഷക്കാലമായി ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഉപനായകന്‍.
 
 ഈ സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്ലാകും ഇന്ത്യയുടെ ഉപനായകനാവുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇത് കൂടാതെ ന്യൂസിലന്‍ഡിനെതിരെയും ഓസീസിനെതിരെയും നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഗില്‍ തന്നെ ഉപനായകനായി തുടരും. നേരത്തെ ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെ ടി20,ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഉപനായകനാക്കിയിരുന്നു. 3 ഫോര്‍മാറ്റിലെയും നിര്‍ണായക താരമാണ് ഗില്ലെന്നും കൂടാതെ ക്യാപ്റ്റന്‍സിയിലും ഗില്ലിന് കഴിവ് തെളിയിക്കാനാകുമെന്നാണ് ബിസിസിഐ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

Next Article