ശ്രേയസിന് പകരക്കാരന്‍; സഞ്ജു ലോകകപ്പ് ടീമിലേക്ക് !

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (20:30 IST)
ശ്രേയസ് അയ്യരുടെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കും. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ സഞ്ജുവിന് നിലവില്‍ അവസരമില്ല. എന്നാല്‍ ശ്രേയസ് അയ്യരുടെ പരുക്ക് സഞ്ജുവിനുള്ള വഴി തുറക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ശ്രേയസ് കളിച്ചിട്ടില്ല. 
 
പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ശ്രേയസ് വീണ്ടും പുറംവേദനയെ കുറിച്ച് അറിയിച്ചത്. ഇതേ തുടര്‍ന്ന് ശ്രേയസിന് പകരം കെ.എല്‍.രാഹുലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 
 
പുറംവേദന ശക്തമായി തുടരുകയാണെങ്കില്‍ ശ്രേയസിനെ വീണ്ടും വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കും. അങ്ങനെ വന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ശ്രേയസിന് പകരക്കാരനായി ലോകകപ്പ് സ്‌ക്വാഡില്‍ എത്തും. സെപ്റ്റംബര്‍ 28 വരെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഐസിസിയുടെ അനുമതിയുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍