ബംഗ്ലദേശ് ക്യാപ്റ്റനും ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാംനമ്പർ ഒൾറൗണ്ടറുമായ ഷക്കീബ് അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കിയ ഐസിസിയുടെ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം വീഷിച്ചത്. ഒരു വർഷത്തെ സസ്‌പെൻഷൻ ഉൾപ്പെടെയാണ് രണ്ട് വർഷത്തെ വിൽക്കേർപ്പെടുത്തിയിരിക്കുന്നത്. വാദുവപ്പിനായി ആളുകൾ സമീപിച്ചത് കൃത്യസമയത്ത് അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കടുത്ത നടപടിക്ക് പിന്നിൽ.
അതേസമയം തെറ്റ് തന്റെ ഭാഗത്താണെന്നും കടുത്ത സങ്കടമുണ്ടെന്നും വിലക്കിനോട് ഷാക്കിബ് പ്രതികരിച്ചു. ‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ നിന്നു വിലക്കിയതില്‍ കടുത്ത സങ്കടമുണ്ട്. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചു എന്ന കുറ്റം ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഞാന്‍ ചെയ്യേണ്ടിയിരുന്നതു ഞാന്‍ ചെയ്തില്ല’ ഷാക്കിബ് പറഞ്ഞു.