നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

അഭിറാം മനോഹർ

വ്യാഴം, 13 ഫെബ്രുവരി 2025 (13:24 IST)
Shaheen Afridi- Breetzke
ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഷഹീന്‍ അഫ്രീദിയും ദക്ഷിണാഫ്രിക്കന്‍ യുവതാരം മാത്യൂ ബ്രീറ്റ്‌സ്‌കിയും തമ്മില്‍ വാക്‌പോര്. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെയാണ് സംഭവം. ഇരുതാരങ്ങളും പരസ്പരം കോര്‍ത്തതോടെ അമ്പയര്‍മാരും ടീം ക്യാപ്റ്റന്മാരും നേരുക്കുനേര്‍ ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
 
 മത്സരത്തില്‍ ടോണി ഡെ സോര്‍സിയെ 22 ന് പുറത്താക്കി ഷഹീന്‍ അഫ്രീദി മികച്ച തുടക്കം പാകിസ്ഥാന് നല്‍കിയെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ തെംബ ബവുമയും യുവതാരം മാത്യൂ ബ്രീറ്റ്‌സ്‌കിയും ചേര്‍ന്ന് 119 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ 29മത്തെ ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങള്‍.
 

It's getting all heated out there!

Shaheen Afridi did not take kindly to Matthew Breetzke's reaction, leading to an altercation in the middle! #TriNationSeriesOnFanCode pic.twitter.com/J2SutoEZQs

— FanCode (@FanCode) February 12, 2025
 പന്ത് നേരിട്ട ശേഷം ഓടാന്‍ മടിച്ച ബ്രീട്‌സ്‌കി പാക് ഫീല്‍ഡറെ നോക്കി ബാറ്റ് കൊണ്ട് നടത്തിയ പ്രകടനമാണ് അഫ്രീദിയെ ചൊടുപ്പിച്ചത്. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതേ ഓവറില്‍ ബ്രീറ്റ്‌സ്‌കി റണ്‍സിനായി ഓടുന്നതിനിടെ ഷഹീന്‍ വഴിമുടക്കുകയും ഇരുവരും തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തര്‍ക്കമായതോടെ അമ്പയര്‍മാര്‍ ഇടപ്പെട്ടാണ് ഇരു താരങ്ങളെയും തിരിച്ചയച്ചത്.
 
 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 352 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 49 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 128 പന്തില്‍ 122 റണ്‍സുമായി പാക് നായകന്‍ മുഹമ്മദ് റിസ്വാനും 103 പന്തില്‍ 134 റണ്‍സുമായി സല്‍മാന്‍ ആഘയുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍